പാനാസോണിക് മള്‍ട്ടി ഫംഗ്ഷണല്‍ ഡ്യൂപ്ലക്‌സ് പ്രിന്ററുകള്‍ വിപണിയില്‍

പാനാസോണിക് ഇന്ത്യ മള്‍ട്ടി ഫംഗ്ഷണല്‍ ഡ്യൂപ്ലക്‌സ് പ്രിന്ററുകള്‍ വിപണിയിലിറക്കി. സാധാരണ പ്രിന്റ് ജോലികളും മൊബൈല്‍ പ്രിന്റിംഗില്‍ ഡോക്യുമെന്റ് സുരക്ഷയും തുടങ്ങി ആധുനിക ബിസിനസ് ലോകത്തിനുവേണ്ട എല്ലാ സവിശേഷതകളുമുള്ളതാണ് പ്രിന്ററുകളെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

കെഎക്‌സ്-എംബി 2100 സീരീസിലുള്ള പ്രിന്ററുകളില്‍ കെ.എക്‌സ്-എംബി 2170, കെഎക്‌സ്-എംബി 2130, കെഎക്‌സ്-എംബി 2120 എന്നീ മൂന്നു മോഡലുകളാണുള്ളത്. 20,700 രൂപ, 18,500 രൂപ, 16,900 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില.

Top