പാനസോണിക്ക് പി55 നോവോ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി

പാനസോണിക്കിന്റെ ഒക്ടാ കോര്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പി55 നോവോ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. വില 9,290 രൂപ.

5.3 ഇഞ്ച് ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേ, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന മൈക്രോ എസ്.ഡി., ട്രിപ്പിള്‍ എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടിയ 13 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവ പ്രത്യേകതകളാണ്.

പീല്‍ സ്മാര്‍ട്ട് റിമോട്ട് ആപ്പ് പാനസോണിക് പി55നെ യൂണിവേഴ്‌സല്‍ ഹോം കണ്‍ട്രോളറായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. ആംഗ്യഭാഷ, സ്മാര്‍ട്ട് സൈ്വപ്പ് എന്നിവ സാദ്ധ്യമാക്കുന്ന സോഫ്റ്റ് വെയറുകളുമുണ്ട്.

ഐ.ആര്‍ ബ്ലാസ്റ്റര്‍ ഉള്ളതിനാല്‍ ഹാന്‍ഡ്‌സെറ്റിന് ഐ.ആര്‍ അധിഷ്ഠിത ടെലിവിഷന്‍, സെറ്റ് ടോപ് ബോക്‌സ്, എ.സി തുടങ്ങിയവയ്ക്ക് നിര്‍ദേശങ്ങള്‍ കൈമാറാനാകും.

Top