പാനസോണിക്കിന്റെ സെല്‍ഫി ഫോണ്‍ വിപണിയില്‍

പാനസോണിക്കിന്റെ ഏലൂഗാ സെല്‍ഫി ഫോണ്‍ പുറത്തിറങ്ങി. എലൂഗാ എസ് എന്നാണ് ഫോണ്‍ മോഡലിന്റെ പേര്. വില 11,190 രൂപയാണ്. അടുത്ത വാരം ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിയില്‍ എത്തും.

5 ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. 1.4 ജിഗാ ഹെര്‍ട്‌സ് മീഡിയ ടെക്ക് ട്രൂ ഒക്ടാ പ്രോസസ്സറാണ് ഇതിലുള്ളത്. റാം ശേഷി 1ജിബിയാണ്. 8 ജിബി ഇന്റേണല്‍ സ്റ്റോറേജും. എസ്ഡി കാര്‍!ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്ന 32 ജിബി മെമ്മറിയും ഇതിനുണ്ട്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റകാറ്റാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. Kwik Lock അടക്കമുള്ള പാനസോണിക്ക് വികസിപ്പിച്ച സാങ്കേതികതകളും ഉള്‍കൊള്ളുന്ന തരത്തിലാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 8 എംപിയാണ് ക്യാമറ, എച്ച്ഡി റെക്കോഡിങ്ങും എല്‍ഇഡി ഫ്‌ലാഷും ഫോണിനുണ്ട്. സെല്‍ഫി പ്രേമികള്‍ക്കായി 5 എംപിയാണ് മുന്‍ക്യാമറ.

Top