പാഠപുസ്തക അച്ചടിയില്‍ വന്ന വീഴ്ച ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകാനുണ്ടായ സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

വരും വര്‍ഷങ്ങളില്‍ പാഠപുസ്തക അച്ചടി വൈകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗത്തിനു ശേഷം ചെന്നിത്തല അറിയിച്ചു.

പാഠപുസ്തക വിവാദം സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടെ വികാരത്തോട് പൂര്‍ണമായി യോജിക്കുന്നു. വീഴ്ചകള്‍ എന്താണെന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. അച്ചടി വൈകിയതിന്വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന ആക്ഷേപവും അന്വേഷിക്കും. ഭാവിയില്‍ അച്ചടി വൈകാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.

Top