പാചകവാതക സബ്‌സിഡി വീണ്ടും ബാങ്ക് അക്കൗണ്ട് വഴിയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് വഴി  സബ്‌സിഡി ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്ന സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.  രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതി ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയായിരുന്നു പദ്ധതി രൂപീകരിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ പദ്ധതി പാതിവഴിക്ക് വച്ച് നിര്‍ത്തേണ്ടിവന്നു.

ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്നതും പദ്ധതി നടപ്പാക്കുന്നതിന് വിഘാതമായി. എന്നാല്‍ ഒരു കുടുംബത്തിന് ഒരു ബാങ്ക് അക്കൗണ്ട് ലക്ഷ്യം വച്ച് ജന്‍ധന്‍ യോജന നരേന്ദ്രമോഡി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ആധാര്‍ പദ്ധതിയുമായി മുന്നോട്ടു പോകാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ബാങ്ക് അക്കൗണ്ട് വഴി തന്നെ സബ്‌സിഡികള്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

Top