പാക് സ്വാതന്ത്രദിനത്തില്‍ 400 തീവ്രവാദികള്‍ കീഴടങ്ങി

ഇസ്ലാമാബാദ്: പാകിസ്ഥാന്രെ സ്വാതന്ത്രദിനമായിരുന്ന വെള്ളിയാഴ്ച(ആഗസ്റ്റ് 14) ബലൂച് മേഖലയില്‍ നാന്നൂറോളം തീവ്രവാദികള്‍ ആയുധംവെച്ച് കീഴടങ്ങി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിവിധ ഭീകര സംഘടനകളില്‍പ്പെട്ട ഗോത്ര വംശജരാണ് ക്വറ്റയില്‍ കീഴടങ്ങിയത്. കീഴടങ്ങുന്ന തീവ്രവാദികള്‍ക്ക് ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, കീഴടങ്ങുന്ന ഓരോരുത്തര്‍ക്കും അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ധനസഹായവും ജോലിയും കുട്ടികളുടെ വിദ്യാഭാസം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വാഗ്ദ്ധാനം നല്‍കിയിരുന്നു. ക്വറ്റയില്‍ നടന്ന ചടങ്ങില്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി മിര്‍ സര്‍ഫറാസ് ബുഗ്തിയും പ്രവിശ്യാ മന്ത്രിമാരും മുതര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സംബന്ധിച്ചു. കീഴടങ്ങിയ തീവ്രവാദികളെ കുട്ടികള്‍ പുഷ്പവും പാക് പതാകയും നല്‍കി സ്വീകരിച്ചു.

Top