പാക് ലോകകപ്പ് ടീമംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

ഇസ്ലാമാബാദ് : പാകിസ്താന്റെ ലോകകപ്പ് ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്.കരാറിന്റെ ഭാഗമായാണിതെന്ന് ടീം മാനേജര്‍ നവീദ് അക്രം ചീമ അറിയിച്ചു.

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതൊഴികെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ തങ്ങളുടെ താരങ്ങള്‍ക്ക് സമയം കിട്ടില്ല. ധാരാളം ഒഴിവുസമയമുള്ളവരാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വിവാദങ്ങളിലകപ്പെടാന്‍ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം ലംഘിക്കുന്ന താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നവീദ് അക്രം ചീമ മുന്നറിയിപ്പ് നല്‍കി. ലോകകപ്പ് സമയത്ത് പാക് താരങ്ങള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനും അനുവാദമില്ല. അടുത്ത മാസം ഓസ്‌ട്രേലിയയിലും ന്യൂസീലന്റിലുമായാണ് ലോകകപ്പ് നടക്കുന്നത്.

Top