പാക് ദിനാഘോഷത്തില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് പങ്കെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ നടന്ന് പാക് ദിനാഘോഷത്തില്‍ വിദേശകാര്യ സഹമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ ജനറല്‍ വി.കെ സിംഗ് പങ്കെടുത്തു. പാക് അനുകൂലിയായ വിഘടനവാദി നേതാക്കളായ സയിദ് അലി ഷാ ഗിലാനി, യാസിന്‍ മാലിക്ക് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് വി.കെ സിംഗ് പങ്കെടുത്തത്.

കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി ജനറല്‍ വി.കെ. സിംഗ് പങ്കെടുക്കുമെന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തത നിലനിന്നിരുന്നെങ്കിലും ഏവരെയും അമ്പരപ്പിച്ച് സിംഗ് വിഘടനവാദി നേതാക്കള്‍ക്കൊപ്പം വേദിപങ്കിടുകയായിരുന്നു. 15 മിനിറ്റോളം പാക് ഹൈക്കമ്മിഷനില്‍ ചെലവഴിച്ച ശേഷമാണ് സിംഗ് മടങ്ങിയത്. അടുത്തിടെ ജയില്‍ മോചിതനായ വിഘടനവാദി നേതാവ് മസ്‌റത്ത് ആലം ഉള്‍പ്പെടെയുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു. എന്നാല്‍ മസ്‌റത്ത് ആലം ചടങ്ങില്‍ പങ്കെടുത്തില്ല.

Top