പാക്കിസ്ഥാന്‍ ക്രിക്കറ്റ്-സിനിമാ താരങ്ങള്‍ മുംബൈയില്‍ കാലുകുത്തില്ലെന്ന് ശിവസേന

മുംബൈ: പാക് സിനിമാ താരങ്ങളെയോ ക്രിക്കറ്റ് താരങ്ങളെയോ മഹാരാഷ്ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ ഭീഷണി. പാകിസ്താന്‍ സിനിമാ താരങ്ങളായ മാഹിര ഖാന്‍, ഫവദ് ഖാന്‍ എന്നിവരെ തങ്ങളുടെ സിനിമയുടെ പ്രചാരണത്തിനായി മുംബൈയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ സിനിമ വിഭാഗമായ ശിവസേന ഛത്രപത് സേന ജനറല്‍ സെക്രട്ടറി അക്ഷയ് ബര്‍ദാപുര്‍ക്കര്‍ പറഞ്ഞു.

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ മഹാരാഷ് ട്രയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കിയ ശിവസേന മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനത്തിന്റെ പേരില്‍ സുരേന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍കരിമഷി ഒഴിച്ചിരുന്നു.

പിന്നാലെ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര ആലോചിക്കുന്ന ബി.സി.സി.ഐ യോഗസ്ഥലത്തേക്ക് ഇടിച്ചുകയറിയ സംഭവങ്ങള്‍ക്കും പിന്നാലെയാണ് പുതിയ ഭീഷണി. 2014 ലില്‍ ഖുബ്‌സൂരത് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ഫവദ് ഖാന്‍ തിരക്കുള്ള താരമാണ്. ഷാരൂഖ് ഖാന്റെ നായികയായി റായീസില്‍ അരങ്ങേറ്റും കുറിക്കാനിരിക്കെയാണ് മാഹിര ഖാന് നേരെയും ഭീഷണിവന്നിരിക്കുന്നത്.

Top