പാക്ക് സംഘത്തിന്റെ നാടകം തടസപ്പെടുത്തിയ നാല് ശിവസേനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു

ഗുഡ്ഗാവ്: പാക്കിസ്ഥാനില്‍ നിന്നുള്ള സംഘത്തിന്റെ നാടകം തടസപ്പെടുത്തിയ സംഭവത്തില്‍ നാല് ശിവസേന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാനില്‍ നിന്നുള്ള മാസ് ഗ്രൂപ്പ് ഫൗണ്ടേഷന്റെ ബാഞ്ച് എന്ന നാടകമാണ് ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്.

ഹരിയാനയിലെ ഗുഡ്ഗാവില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവമുണ്ടായത്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാക്കിസ്ഥാന്‍ മുര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പത്തോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ വേദിയിലേക്കു തള്ളിക്കയറുകയായിരുന്നു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പ് തുടരുന്നിടത്തോളം ഇന്ത്യയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

Top