പാക്ക് ഗായകന്‍ ഗുലാം അലിയുടെ പരിപാടി ഇന്ത്യയില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന

മുംബൈ: പ്രമുഖ പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി ഇന്ത്യയില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന. മുംബൈയില്‍ ഗുലാം അലിയുടെ പരിപാടി തടസ്സപ്പെടുത്തുമെന്നും ശിവസേന അറിയിച്ചു.

വെള്ളിയാഴ്ച മുംബൈ ഷണ്‍മുഖാനന്ദ് ഹാളിലാണ് ഗുലാം അലിയുടെ കച്ചേരി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

അതിര്‍ത്തിയില്‍ സമാധാനം ഉണ്ടായ ശേഷം മതി സാംസ്‌കാരിക ബന്ധം പുലര്‍ത്തുന്നതെന്നും ശിവസേന അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുന്ന പാകിസ്താനുമായി സാംസ്‌കാരികബന്ധം അനുവദിക്കാനാവില്ലെന്നും ശിവസേന വ്യക്തമാക്കി.

Top