പാക്കിസ്ഥാനില്‍ സ്‌ഫോടന പരമ്പരയില്‍ അഞ്ച് മരണം

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ സ്‌ഫോടന പരമ്പരയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബര്‍ ഏജന്‍സിയിലും നവാഗയ് തെഹ്‌സിലിലെ കരണി മേഖലയിലുമാണ് സ്‌ഫോടനം ഉണ്ടായത്. കരണി മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ ഗ്രാമ പ്രതിരോധ കമ്മിറ്റിയില്‍ അംഗമായ സിറാജ് ഖാന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

ഖൈബര്‍ ഏജന്‍സിയിലെ സ്‌ഫോടനത്തില്‍ തൗഹീദുള്‍ ഇസ്‌ലാം സംഘത്തില്‍ അംഗമായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

Top