പാകിസ്ഥാനില്‍ മുഹറം റാലിക്കിടെ ചാവേറാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

കറാച്ചി: പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നടന്ന മുഹറം ഘോഷയാത്രക്കിടയിലേക്കാണു ചാവേറാക്രമണം നടന്നത്.

ആക്രമണം നടത്തിയെന്നു സംശയിക്കുന്ന ചാവേറിന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷിയാ മുസ്ലീങ്ങളെ ലക്ഷ്യം വച്ചു സമീപകാലത്ത് ഇവിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തിന്റ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രി ഖയിം അലി ഷാ അപലപിച്ചു.

Top