പശ്ചിമഘട്ടം: നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നില്‍ കേന്ദ്രം വീണ്ടും നിലപാട് മാറ്റി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം  നിലപാട് മാറ്റിയതിനെ തുടര്‍ന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം വരുന്നതുവരെ നവംബര്‍ 13-ലെ ഉത്തരവ് നടപ്പാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേസ് പരിഗണിക്കവെ കേന്ദ്രത്തിന് വേണ്ടി സത്യവാങ്മൂലം നല്‍കിയ വനംപരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലാണെന്ന് അറിയിക്കുകയായിരുന്നു. അടിക്കടി നിലപാട് മാറ്റിയ പരിസ്ഥിതി മന്ത്രാലയത്തെ ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. രണ്ടു വര്‍ഷമായിട്ടും ഏത് റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നത് എന്ന് തീരുമാനിക്കാന്‍ കഴിയാത്തത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീസ് സ്വതന്ത്രര്‍ കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ബുധനാഴ്ച  നിലപാട് അറിയിക്കണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

Top