പശുവിനെ കൊല്ലാതിരുന്നാല്‍ ഹിന്ദു-മുസ്ലീം രക്തചൊരിച്ചില്‍ ഒഴിവാക്കാമെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: പശുവിനെ കൊല്ലാതിരുന്നാല്‍ ഹിന്ദുവിനും മുസ്‌ലിമിനും ഇടയിലെ രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കാമെന്ന് വിവാദ യോഗാ ഗുരു ബാബാ രാംദേവ്. ഗോവധം നിരോധിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുക്കണമെന്നും രാംദേവ് പറഞ്ഞു.

പശുവിനെ കൊല്ലുന്നതും ആളുകളെ കൊല്ലുന്നതും, രണ്ടും അതിക്രമമാണ്. രണ്ടു തരത്തിലുള്ള അതിക്രമങ്ങളും ഇല്ലാതാക്കേണ്ടതുണ്ടെന്നും രാംദേവ് പറഞ്ഞു.

Top