പശുവിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയാണ് ; തുറന്നു പറഞ്ഞ് സലിം കുമാര്‍

salim kumar

ലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലെ ഒരു ഭാഗം സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി. പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു താരത്തോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ ആരെയും ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചതെന്ന് സലിം കുമാര്‍ പറയുന്നു.

പശുവിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയാണെന്നും, പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗ്ഗീയത വരുമെന്നാണ് പറയുന്നതെന്നും, അത് എങ്ങനെയാണെന്ന് അറിയില്ലെന്നും സലിം കുമാര്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ ഇപ്പോള്‍ റിലീസിങ് നടക്കില്ലന്നും, അതുകൊണ്ട് ആ ഭാഗം ഒഴിവാക്കിയെന്നും, ചിത്രത്തിലെ നല്ലൊരു സീനായിരുന്നു അതെന്നും, ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top