പല്‍മീറയിലെ പുരാതന കമാനം ഐഎസ് ഭീകരര്‍ തകര്‍ത്തു

ബെയ്‌റൂട്ട്: സിറിയന്‍ മരുപ്പച്ച നഗരമായ പല്‍മീറയിലെ പുരാതന നിര്‍മിതികളില്‍ ഒന്നായ കമാനം ഐഎസ് ഭീകരര്‍ തകര്‍ത്തതായി സിറിയന്‍ സംഘടന. ഏകദേശം 2,000 വര്‍ഷങ്ങള്‍ക്കു മുമ്പു റോമന്‍ സാമ്രാജ്യത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കമാനമാണു ഭീകരര്‍ തകര്‍ത്തത്.

നേരത്തെ പല്‍മീറയിലെ ബാല്‍ ക്ഷേത്രവും ഐഎസ് ഭീകരര്‍ തകര്‍ത്തിരുന്നു. മേയ് മാസത്തിലാണു യുഎന്‍ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പല്‍മീറ ഐഎസിന്റെ പിടിയില്‍ അമര്‍ന്നത്.

മരുഭൂമിയിലെ മുത്ത് എന്നറിയപ്പെടുന്ന പല്‍മീറ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍നിന്ന് 210 കിലോമീറ്റര്‍ അകലെയുള്ള മരുപ്പച്ച നഗരമാണ്.

Top