പലസ്തീന്‍കാരനെ ഇസ്രയേല്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചുകൊന്നു

ജറുസലേം: കുത്തിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനെ ഇസ്രയേല്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചുകൊന്നു. വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിനു സമീപം കിയോസ്‌ക് ചെക്ക് പോസ്റ്റിലായിരുന്നു സംഭവം.

ചെക്ക് പോയിന്റിനു സമീപം സംശയകരമായ നിലയില്‍ കണ്ട ഇയാളോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ സൈന്യത്തിനു നേരെ കത്തിവീശുകയായിരുന്നു. ഇതേതുടര്‍ന്ന് സൈന്യം വെടിവച്ചു. സംഭവ സ്ഥലത്തു തന്നെ ഇയാള്‍ മരിച്ചുവീണു.

Top