കാലം കഴിയുമ്പോള്‍ പറഞ്ഞത് മാറ്റി പറയേണ്ടി വരുമെന്ന് സുകുമാരന്‍ നായരോട് വെള്ളാപ്പള്ളി

ആലപ്പുഴ: വിശാല ഹിന്ദു ഐക്യത്തെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കാലം കഴിയുമ്പോള്‍ സുകുമാരന്‍ നായര്‍ക്ക് ഇന്നു പറഞ്ഞതു മാറ്റിപറയേണ്ടി വരും. വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമായി സുകുമാരന്‍ നായര്‍ എന്തിനു വന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സുകുമാരന്‍ നായര്‍ കാര്യമറിയാതെ കാടടച്ച് വെടിവയ്ക്കുകയാണ്. ആര്‍.ശങ്കര്‍-മന്നത്ത് പത്മനാഭന്‍ ഐക്യം കള്ളം ഒളിപ്പിക്കാന്‍ വേണ്ടിയായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

Top