പരോള്‍ നീട്ടണമെന്ന അപേക്ഷ തള്ളി; സഞ്ജയ് ദത്ത് ജയിലിലേക്ക്

ന്യൂഡല്‍ഹി: പരോള്‍ നീട്ടി കിട്ടണമെന്നാവശ്യപ്പെട്ട് മുംബയ് സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് സമര്‍പ്പിച്ച അപേക്ഷ പൂനെ യെര്‍വാദ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തള്ളി. ഇതോടെ അദ്ദേഹം ഇന്ന് ജയിലിലേക്ക് മടങ്ങിയേക്കും.

കുടുംബത്തോടൊപ്പം പുതുവര്‍ഷം ആഘോഷിക്കാനായി ഡിസംബര്‍ 24നാണ് സഞ്ജയ്ക്ക് 14 ദിവസത്തെ പരോള്‍ അനുവദിച്ചത്. അസുഖത്തെ തുടര്‍ന്ന് പതിനാല് ദിവസത്തേക്ക് കൂടി പരോള്‍ നീട്ടിക്കിട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുംബയ് പൊലീസ് ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പൂനെയിലെ യെര്‍വാദ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തള്ളിയത്.

1993ലെ മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് ജയിലിലായത്. അനധികൃതമായി എ.കെ. 47 തോക്കുകള്‍ സൂക്ഷിച്ചെന്നും പിന്നീട് അവ നശിപ്പിച്ചെന്നതുമായിരുന്നു കുറ്റം. 5 വര്‍ഷം തടവ് ശിക്ഷയാണ് ദത്തിന് കോടതി വിധിച്ചത്

Top