പരിക്ക് വില്ലനായി; മുരളി വിജയ് ആദ്യ ടെസ്റ്റ് കളിക്കില്ല

ഗാലെ: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് കളിക്കില്ല. പേശിവലിവു മൂലം താരം വിശ്രമത്തിലാണെന്നും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്നും ടീം ഡയറക്ടര്‍ രവി ശാസ്ത്രി സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 12-നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഗാലെയില്‍ തുടങ്ങുന്നത്. വിജയിയുടെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

Top