പരിക്ക്: മുംബൈ ഇന്ത്യന്‍സ് താരം കോറി ആന്‍ഡേഴ്‌സണ്‍ പുറത്തായി

മുംബൈ: കൈവിരലിനു പരിക്കേറ്റ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും പരിക്കേറ്റു പുറത്തുപോയിരുന്നു. ആന്‍ഡേഴ്‌സണും പരിക്കേറ്റതോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള മുംബൈ ഇന്ത്യന്‍സിന്റെ സെമി സാധ്യതയ്ക്കു മങ്ങലേല്‍ക്കും.

പരിക്കേറ്റ ആന്‍ഡേഴ്‌സണു മേയ്-ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ന്യൂസിലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലും കളിക്കാന്‍ കഴിഞ്ഞേക്കില്ല. ന്യൂസിലന്‍ഡിലേക്ക് മടങ്ങുന്ന ആന്‍ഡേഴ്‌സണ്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാകും.

രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20യുമാണു കിവീസ് ഇംഗ്ലണ്ടില്‍ കളിക്കുക. ഫാസ്റ്റ് ബൗളര്‍ ആദം മിലിനും പരിക്കിന്റെ പിടിയിലാണെന്നതു കിവീസിന് ഇംഗ്ലണ്ട് പര്യടനത്തില്‍ തിരിച്ചടിയാകും.

Top