പരസ്യമില്ലാത്ത ഇല്ലോ

പരസ്യം ഇല്ലാത്ത, ക്ഷണിച്ചാല്‍ മാത്രം അംഗമാകുവാന്‍ കഴിയുന്ന ഒരു സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റ് നെറ്റിലെത്തിക്കഴിഞ്ഞു. ഇല്ലോ എന്നാണ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഈ സോഷ്യല്‍ മീഡിയയുടെ പേര്. എന്നാല്‍ മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് പോലെ അംഗത്വം അത്ര എളുപ്പമല്ല. നിലവിലുള്ള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ചേ അംഗമാകാനാകൂ.

പ്രസിദ്ധ കളിപ്പാട്ട നിര്‍മ്മാതാവായ പോള്‍ ബുഡ്‌നിട്‌സ് ആണ് എല്ലോയുടെ സ്ഥാപകന്‍. യു.എസിലെ കൊളറാഡോയിലെ ഡിസൈന്‍ കമ്പനിയായ ബെര്‍ജര്‍ ആന്റ് ഫോറുമായി ചേര്‍ന്നാണ് ബുഡ്‌നിട്‌സ് എല്ലോ പുറത്തിറക്കിയത്. മണിക്കൂറില്‍ നാലായിരത്തിലധികം അംഗങ്ങളാണ് എല്ലോയെ സമീപിക്കുന്നത്.

മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിങ്ങള്‍ ഷെയര്‍ചെയ്യുന്ന എല്ലാ കാര്യങ്ങളും, സുഹൃത്തുക്കളേയും, പിന്‍തുടരുന്ന എല്ലാ ലിങ്കുകളും എല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ട് ഇതാണ് ഇല്ലോ തരുന്ന മുന്നറിയിപ്പ്.

സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റ് ശാക്തീകരണത്തിനുള്ളതാണ് അല്ലാതെ ആളുകളെ വഞ്ചിച്ച് സാധനങ്ങള്‍ വില്‍ക്കാനോ, സമ്മര്‍ദ്ദം ചെലുത്താനോ ഉള്ളതല്ല. പരസ്പരം സൗഹൃദം സ്ഥാപിക്കാനും ജീവിതം ഉല്ലാസകരമാക്കാനുമുള്ളതാണ് ഇല്ലോയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റില്‍ പറയുന്നു. ഇതില്‍ ഇല്ലോയുടെ വര്‍ത്തമാനവും ഭാവിയും എല്ലാമുണ്ട്. ശരിയായ പേര് ഉപയോഗിക്കാനും, പരസ്യത്തില്‍ നിന്നും രക്ഷപ്പെടാനും ഇല്ലോ ഉപയോഗിക്കനാണ് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ പോളിസി ആവശ്യപ്പെടുന്നത്.

Top