പരസ്പര സഹകരണത്തിന് ഇനി ഇന്ത്യയും ശ്രീലങ്കയും

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നാലു കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കരാരുകളില്‍ ഒപ്പുവച്ചത്. സൈനികേതര ആണവ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ചര്‍ച്ചക്ക് ശേഷം ഇരു നേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Top