പന്ത്രണ്ടു വയസുകാരനെ നഗ്‌നനാക്കി മര്‍ദിച്ചു; നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ: കായംകുളം കൊറ്റുകുളങ്ങരയില്‍ പന്ത്രണ്ടു വയസുകാരനെ നഗ്‌നനാക്കി മര്‍ദിച്ചുവെന്ന് പരാതി. കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഒന്നാം ഓണത്തിനായിരുന്നു സംഭവം നടക്കുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാതാപിതാക്കള്‍ കുട്ടിയോടു സംഭവത്തെക്കുറിച്ചു ചോദിക്കുകയായിരുന്നു. മുതിര്‍ന്ന കുട്ടികള്‍ പുകവലിച്ചത് അവരുടെ വീടുകളില്‍ അറിയിച്ചതിന്റെ വിരോധം മൂലമാണ് മര്‍ദ്ദനമെന്നായിരുന്നു കുട്ടി പറഞ്ഞത്.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Top