പത്മപ്രിയ വിവാഹിതയാകുന്നു

പത്മപ്രിയക്ക് മനം പോലെ മംഗല്യം. ഇന്നു മുംബൈയില്‍ വച്ച് നടക്കുന്ന സ്വകാര്യ ചടങ്ങില്‍ പത്മപ്രിയ ഗുജറാത്ത് സ്വദേശി ജാസ്മിന്റെ കൈ പിടിക്കും. സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞനാണ് ജാസ്മിന്‍.

‘ഇയ്യോബിന്റെ പുസ്തകത്തി’ലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമയ്ക്ക് ഇടവേള നല്‍കി ന്യൂയോര്‍ക്കിലെ ഗവേഷണ പഠനകാലത്താണ് പത്മപ്രിയ ജാസ്മിനെ കണ്ടുമുട്ടിയത്.

ബ്ലെസി സംവിധാനം ചെയ്ത  ‘കാഴ്ച’യിലൂടെയാണ് പത്മപ്രിയ മലയാളത്തിലെത്തിയത്. ഭരതനാട്യം നര്‍ത്തകി കൂടിയാണ് പത്മപ്രിയ. മുന്‍ മേജര്‍ വി.കെ. ജാനകിറാമിന്റെയും വിജയയുടെയും മകളാണു പത്മപ്രിയ. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി സിനിമകളിലും അഭിനയിച്ചിരുന്നു.

Top