‘പത്തേമാരി’ അടക്കമുള്ള ചിത്രങ്ങളുടെ വ്യാജന്‍; ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നടപടി

പുതിയ മലയാള സിനിമകള്‍ അപ്‌ലോഡ് ചെയ്ത ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നടപടിയുമായി സൈബര്‍ സെല്‍. പേടിക്കണ്ട ഓടിക്കോ, സംഗീതലോകം തുടങ്ങിയ പേജുകളുടെ അഡ്മിനെതിരെയാണ് നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ തയ്യാറെടുക്കുന്നത്.

തീയേറ്ററുകളിലെത്തി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ മലയാളം, തമിഴ് ചിത്രങ്ങള്‍ വിവിധ ഭാഗങ്ങളായി പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രമായ പത്തേമാരിയാണ് പേജില്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ട മലയാള ചിത്രം.

എന്നാല്‍ പേജിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പരാതിയുമായി മുന്നോട്ട് പോയതോടെയാണ് സൈബര്‍ സെല്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയത്. തുടര്‍ന്ന് പേജിലുണ്ടായിരുന്ന മലയാള സിനിമകളെല്ലാം അഡ്മിന്‍ ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ പുതിയ തമിഴ് സിനിമകള്‍ പേജില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അഡ്മിന്‍ വെല്ലുവിളി നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ അജിത്ത് കുമാര്‍ ചിത്രം വേതാളം, കമല്‍ഹാസന്‍ ചിത്രം തൂങ്കാവനം, രുദ്രമാദേവി തുടങ്ങിയ ചിത്രങ്ങള്‍ പേജിലുണ്ട്.

Top