പത്താം ക്ലാസ് മൂല്യ നിര്‍ണയം വിവാദത്തിലേക്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി മൂല്യ നിര്‍ണയത്തില്‍ അധ്യാപകര്‍ക്ക് ആശങ്ക. ചുവന്ന പേനയ്ക്ക് പകരം പെന്‍സില്‍ കൊണ്ട് മാര്‍ക്കിടണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പെന്‍സില്‍ ഉപയോഗിക്കുന്നത് കൃത്രിമങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധ്യാപകര്‍. എന്നാല്‍ സ്വകാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുള്‍ റബ്ബ് അറിയിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Top