പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അഞ്ചു പേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: പതിനേഴുകാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ പിലിക്കോട്ടെ ധനേഷ്, ലാല്‍, പാലക്കാട് സ്വദേശി റൈജു, അശോക്, മനോജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടിയുമായി പരിചയമുള്ള റൈജുവാണ് വശീകരിച്ച് ഓട്ടോയില്‍ കയറ്റിയത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ കറങ്ങുകയായിരുന്നുവെന്നു പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഓട്ടോയില്‍വച്ചും വേങ്ങപ്പാറയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. വെള്ളരിക്കുണ്ട് സിഐ സുരേഷ് ബാബുവാണ് കേസ് അന്വേഷിക്കുന്നത്. അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top