പഞ്ചായത്ത് രാജ് പുരസ്‌കാരം: കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്

ന്യൂഡല്‍ഹി: പഞ്ചായത്ത് രാജ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിനാണ് ഒന്നാം സ്ഥാനം. നൂതന സാങ്കേതിക വിദ്യ പ്രയോഗത്തില്‍ വരുത്തിയതിനാണു പുരസ്‌കാരം. ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം കൊല്ലത്തിനാണ്. വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കുന്നതിലെ മികവാണ് കൊല്ലത്തെ മികച്ച ജില്ലാപഞ്ചായത്തായി തെരഞ്ഞെടുക്കാന്‍ കാരണം. സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം ജില്ലാ പഞ്ചായത്ത് ഇതിനോടകം നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിക്കഴിഞ്ഞു.

നാദാപുരമാണ് മികച്ച ഗ്രാമ പഞ്ചായത്ത്. മികച്ച ബ്ലോക്ക് പഞ്ചായത്ത് ഇടുക്കിയാണ്. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Top