പഞ്ചാബില്‍ ഗ്യാസ് ടാങ്കറില്‍നിന്ന് അമോണിയ വാതകം ചോര്‍ന്നു ആറ് മരണം

ലുധിയാന: പഞ്ചാബില്‍ ഗ്യാസ് ടാങ്കറില്‍നിന്ന് അമോണിയ വാതകം ചോര്‍ന്നതിനിടെ തുടര്‍ന്ന് ആറു മരണം. വിഷവാതകം ശ്വസിച്ച് 100ലേറെ പേര്‍ക്ക് ശ്വാസതടസ്സമുണ്ടായി. ലുധിയാനയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ ദോരാ ബൈ പാസ് റോഡിലെ ഫൈല്‍ ഓവറിന് അടുത്താണ് ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ പെട്ടത്.

തുടര്‍ന്ന് അമോണിയ വാതകം സമീപത്തെങ്ങും ചോര്‍ന്നു. ഇത് ശ്വസിച്ച ആറ് പേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

ലുധിയാനയില്‍ നിന്ന് ഗുജറാത്തിലേക്ക് അമോണിയാ വാതകവുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. സമീപവാസികളാണ് വിഷവകതകം ശ്വസിച്ച് അപകടത്തിലായത്.

Top