പഞ്ചാബില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു

ചണ്ഡീഗഢ്: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ രണ്ടു ദിവസത്തെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. സമരം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. സമരത്തെത്തുടര്‍ന്ന് 12 ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും നാല് ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.

എട്ട് സംഘടനകളുടെ നേതൃത്വത്തില്‍ 12 സ്ഥലത്താണ് കര്‍ഷകര്‍ ട്രയിന്‍ ഗതാഗതം മുടക്കി സമരം ചെയ്യുന്നത്.

കൃഷി നാശം സംഭവിച്ചവര്‍ക്ക് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം, കൃഷിപ്പണി ചെയ്യുന്ന കുടുംബത്തിന് 20000 രൂപ സഹായം, ബസ്മതി അരിക്ക് താങ്ങുവില എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.

Top