ഗ്രാമങ്ങളില്‍ മരങ്ങളും വീടുകളില്‍ തുളസിയും; പഞ്ചവടി പദ്ധതിയുമായി വിഎച്ച്പി

ലക്‌നൗ: ഗ്രാമങ്ങളില്‍ മരങ്ങളും എല്ലാ വീടുകളിലും തുളസിയും നടുന്ന പദ്ധതിയുമായി വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത്. രാമായണത്തില്‍ പരാമര്‍ശിക്കുന്ന പഞ്ചവടി എന്ന പൂന്തോട്ടത്തിന്റെ മാതൃകയില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം ഗ്രാമങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുവാനാണ് വിഎച്ച്പി തയാറെടുക്കുന്നതെന്നു വക്താവ് ശരത് ശര്‍മ്മ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് രാജ്യത്തെമ്പാടും പദ്ധതി നടപ്പിലാക്കുന്നത്.

അരയാല്‍, പേരാല്‍, അശോകമരം എന്നിവയുള്‍പ്പെടെ അഞ്ചു മരങ്ങള്‍ ചേര്‍ന്നതാവും പുതിയതായി ഗ്രാമങ്ങളില്‍ നിര്‍മ്മിക്കുന്ന പഞ്ചവടി പൂന്തോട്ടം. ഇത്തരം ഒരു പദ്ധതിയിലൂടെ പരിസ്ഥിതിക്ക് ഗുണം ലഭിക്കുകയെന്ന ലക്ഷ്യം മാത്രമല്ല വിഎച്ച്പിക്കുള്ളത്. ആളുകള്‍ക്കിടയിലേക്ക് കൂടുതല്‍ ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും എത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നും വിഎച്ച്പി കരുതുന്നു.

Top