പക്ഷിപ്പനി: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും

ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് കളക്ടര്‍ എന്‍.പത്മകുമാര്‍. പക്ഷികളെ കൊന്ന് സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പക്ഷികളെ സംസ്‌കരിച്ച സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോക്‌ളോറേറ്റ് തളിച്ച് അണുക്കളെ നശിപ്പിക്കലാണ് ഇന്നു നടക്കുന്നത്. ഇതുകൂടി കഴിയുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും.

രോഗം സ്ഥിരീകരിച്ചതിന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലാണ് പ്രതിരോധ പ്രവര്‍ത്തകരെത്തി പക്ഷികളെ കൊന്ന് സംസ്‌കരിച്ചത്. പക്ഷികള്‍ ചത്തതിന് കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായ വിതരണം വരുന്ന തിങ്കള്‍ മുതല്‍ കൊടുത്തു തുടങ്ങുമെന്നാണ് അറിയുന്നത്. പക്ഷിപ്പനി ബാധിച്ച് ആലപ്പുഴയില്‍ 2,51,210 പക്ഷികളെയാണ് ഇതിനകം കൊന്ന് സംസ്‌കരിച്ചത്.

Top