പക്ഷിപ്പനി നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍

തിരുവനന്തപുരം: പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. പനിയെത്തുടര്‍ന്ന് 70,431 താറാവുകളെ കൊന്നു. ഞായറാഴ്ചയോടെ താറാവുകളുടെ കൂട്ടനശീകരണം അവസാനിപ്പിക്കും.

രോഗബാധ കണ്ട മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു. പക്ഷിപ്പനി അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top