പക്ഷിപ്പനി: ആശങ്ക വേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: കുട്ടനാട്ടിലെ പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷിപ്പനി ബാധിതമേഖലകള്‍ മന്ത്രി സന്ദര്‍ശിച്ചു.കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രതിനിധിയായി ആഭ്യന്തര മന്ത്രിയെത്തിയത്‌. കുട്ടനാട്ടിലെ സ്വാമിച്ചിറ ഭഗവതിപ്പാടം, പുറക്കാട് എന്നിവിടങ്ങളിലാണ് മന്ത്രിസന്ദര്‍ശനം നടത്തിയത്.

Top