പക്ഷിപ്പനി:കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: പക്ഷിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചു. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുകയും വര്‍ദ്ധിപ്പിച്ചു.വലിയ താറാവുകള്‍ക്ക് 200 രൂപ വീതവും ചെറിയ താറാവുകള്‍ക്ക് 100 രൂപയും നല്‍കാനാണ് തീരുമാനം.

അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ഡോക്ടര്‍മാരുടെ രണ്ട് സംഘം കേരളത്തിലെത്തി. ഇവര്‍ പക്ഷിപ്പനി ബാധിത േേമാഖലകള്‍ സന്ദര്‍ശിക്കും.

എറണാകുളം കാലടിയിലും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അമ്പതോളം താറാവുകള്‍ ചത്തൊടുങ്ങി.

Top