ന്യൂസിലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

ഓക്‌ലന്‍ഡ്: ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെയില്‍ അബോട്ടിനു പകരം ഫാസ്റ്റ് ബൗളര്‍ ഫിലാന്‍ഡടഉ ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഇരട്ട സെഞ്ചുറി നല്‍കിയ ഊര്‍ജത്തില്‍ കിവീസും ശ്രീലങ്കയെ പൊരുതാന്‍ പോലും സമ്മതിക്കാതെ കീഴടക്കിയ ആത്മവിശ്വാസത്തിലുമാണ് ദക്ഷിണാഫ്രിക്കയും ഇന്ന് പോരാട്ടത്തിനായി ഇറങ്ങുക.

Top