ന്യൂയോര്‍ക്കില്‍ തീപിടുത്തത്തില്‍ ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു. ബ്രൂക്ക്‌ലിനിലെ ഒരു വീടാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് വയസിനും 15വയസിനുമിടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് പ്രാഥമീക വിവരം. തീപിടുത്തിത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Top