നോയിഡയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു

നോയിഡ: നോയിഡയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം പ്രതികള്‍ ചൂട്ടുകൊല്ലാന്‍ ശ്രമിച്ചിരുന്നു.

ഇതേത്തുടര്‍ന്നു ശരീരത്തില്‍ മാരകമായി പൊള്ളലേറ്റാണ് കുട്ടി മരിച്ചത്. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണം.

കേസിലെ പ്രതികളായ ലോകേന്ദ്ര, പ്രദീപ് സോനു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top