നോട്ട് നിരോധനവും ജിഎസ്ടിയും മോദി സര്‍ക്കാര്‍ ചെയ്ത ആന മണ്ടത്തരം: രാഹുല്‍ ഗാന്ധി

റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

നോട്ട് നിരോധനവും ജിഎസ്ടിയും മോദി സര്‍ക്കാര്‍ ചെയ്ത ആന മണ്ടത്തരങ്ങളാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്നും മോദി സര്‍ക്കാര്‍ തൊഴില്‍ നല്‍കിയെന്ന് ഒരു യുവാവും പറയില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ പരിഹസിച്ചത്.

Top