നൈജീരിയയില്‍ ബോംബ് സ്‌ഫോടനം; 47 പേര്‍ കൊല്ലപ്പെട്ടു

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോക്കോ ഹറാം ഭീകര സംഘടന നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. വനിതാ ചാവേറാണു സ്‌ഫോടനം നടത്തിയത്. അന്‍പതിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിക്ക് 135 കിലോമീറ്റര്‍ തെക്ക് കാനോ നഗരത്തില്‍ ഒരു കന്നുകാലി ചന്തയിലാണു സ്‌ഫോടനം നടന്നത്. നിരന്തരം ബോക്കോ ഭീകരരുടെ ആക്രമണങ്ങള്‍ ഉണ്ടാകുന്ന മേഖലയാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബൊക്കോ ഹറാം ഏറ്റെടുത്തിട്ടുണ്ട്.

Top