നൈജീരിയന്‍ പട്ടാള മേധാവിയുടെ വീടിനു നേരെ ബൊക്കോ ഹറാം ആക്രമണം

മൈദുഗുരി: നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ പട്ടാള മേധാവിയുടെ വീട് ആക്രമിച്ചു. പട്ടാള മേധാവിയായ ടുകൂര്‍ ബര്‍ടായിയുടെ വീടിന് നേരെയാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്ക് പറ്റിയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവ സമയത്ത് ടുകൂര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അതേസമയം വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് വീടുകള്‍ക്ക് നേരെയും ബൊക്കോ ഹറാം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Top