നൈജീരിയന്‍ നഗരം ബോക്കോഹറാം പിടിച്ചെടുത്തു

ചിബോക്ക്: കിഴക്കന്‍ നൈജീരിയയിലെ ചിബോക്ക് നഗരം ഇസ്്‌ലാമിക് തീവ്രവാദികളായ ബോക്കോ ഹറാം പിടിച്ചെടുത്തതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ട്രക്കുകളിലും മോട്ടോര്‍ ബൈക്കുകളിലുമെത്തിയ സായുധധാരികള്‍ നഗരത്തിന്റെ നിയന്ത്രണം കൈപിടിയിലാക്കിയതായി ക്രിസ്ത്യന്‍ പാസ്റ്ററായ എനോക് മാര്‍ക് വാര്‍ത്ത ഏജന്‍സിയോടു പറഞ്ഞു.

ബോക്കോ ഹറാം തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണു ചിബോക്ക്. അതേസമയം തീവ്രവാദികള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമായി.

Top