നേപ്പാള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7000 കടന്നു. പതിന്നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചതായും നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ പുതിയ കണക്കുകള്‍ പറയുന്നു. രാജ്യം കടുത്ത പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്. പ്രാഥമിക സൗകര്യങ്ങളുടെ അഭാവംമൂലം നേപ്പാളിലെ വിവിധയിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ നിരവധിപ്പേര്‍ കാഠ്മണ്ഡുവിലെ ആശുപത്രികളില്‍ ചികിത്സ തേടി. ഇപ്പോഴും തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മലയോര പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ബാക്കിയാണ്. ഇതിനിടെ നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.

Top