നേപ്പാളില്‍ കാണാതായതായ രണ്ട് ഡോകടര്‍മാരെ കണ്ടെത്തി

ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളില്‍ കുടുങ്ങിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാരില്‍ രണ്ട്‌പേരെ കണ്ടെത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ അബിന്‍ സൂരിയെയും സൈന്യം രക്ഷപ്പെടുത്തി. ഡോ.ദീപക്കിനെയും കണ്ടെത്തിയതായാണ് വിവരം. എന്നാല്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന ഡോ.ഇര്‍ഷാദിനെക്കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സൈന്യം ഡോ. അബിന്‍ സൂരിയെ രക്ഷിച്ചിരുന്നു. ഡോ.അബിന്‍ സൂരി നേപ്പാളില്‍ ചികിത്സയിലാണ്. ഇദ്ദേഹമാണു മറ്റു ഡോക്ടര്‍മാരെക്കുറിച്ചു വിവരം നല്‍കിയത്.

ഇവര്‍ താമസിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നതായാണു വിവരം. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണ്. 200ലധികം മലയാളികളും നേപ്പാളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. പാലക്കാട് നിന്നും എറണാകുളത്ത് നിന്നുമുള്ള വിനോദസഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്.

Top