നേപ്പാളില്‍ കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും 15 മരണം

കാഡ്മണ്ഠു: ഭൂകമ്പത്തിന്റെ നടുക്കം വിട്ടുമാറാത്ത നേപ്പാളില്‍ വീണ്ടും നാശം വിതച്ച് പേമാരിയും മണ്ണിടിച്ചിലും. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നേപ്പാളില്‍ 30 പേര്‍ മരിച്ചു. 15 പേരെ കാണാതായി. വടക്ക് കിഴക്കന്‍ ജില്ലയായ തപലേജങ്ങ് ജില്ലിയിലാണ് പേമാരി നാശം വിതച്ചത്.

ഇവിടെ ആറ് ഗ്രാമങ്ങള്‍ മണ്ണിനടിയിലായി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ഏപ്രില്‍-മെയ് മാസങ്ങളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 8700 പേര്‍ മരിക്കുകയും വന്‍നാശമുണ്ടാവുകയും ചെയ്തിരുന്നു.

Top