നേപ്പാളിലെ ഭൂകമ്പത്തില്‍ തെലുങ്ക് നടന്‍ വിജയി മരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ ഭൂകമ്പത്തില്‍ തെലുങ്ക് യുവനടന്‍ കെ.വിജയ്(25) മരിച്ചു. ഏതകരം ഡോട്ട് കോം എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണ ശേഷം മടങ്ങുമ്പോളായിരുന്നു അപകടം. വിജയ് സഞ്ചരിച്ച കാര്‍ ഭൂചലനത്തില്‍പ്പെട്ട് മറിയുകയായിരുന്നു. വിജയ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

വിജയ് അടക്കമുള്ള സംഘം ഈ മാസം 15നാണ് നേപ്പാളിലെത്തിയത്. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ ബാപ്ടല സ്വദേശിയാണ് മരിച്ച വിജയ്.

Top