നേതാക്കള്‍ പാര്‍ട്ടിയെ പേടിക്കാന്‍ ബാധ്യസ്ഥരാണെന്ന് എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വീടിന്റെ തൂണിനെ പേടിക്കുന്നതുപോലെ നേതാക്കള്‍ പാര്‍ട്ടിയെ പേടിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍. പാര്‍ട്ടിക്കു മുന്നില്‍ നേതാവ് വിനയം കാണിക്കണം. ഞാനാണു പാര്‍ട്ടിയെന്ന വികാരമാണു പലരെയും നയിക്കുന്നത്. ഞാനില്ലാതെ എന്തു പാര്‍ട്ടിക്കമ്മിറ്റിയെന്നു വിചരിക്കുന്നവരുണെ്ടന്നും അദ്ദേഹം പറഞ്ഞു. എകെജി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി സര്‍ക്കിളിലെ എകെജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു എം.വി. ഗോവിന്ദന്‍.

ഒരു കേഡറും ഒരു നേതാവും അനിവാര്യരല്ല. വര്‍ഗസമരത്തിന്റെ ഉത്പന്നമാണു നേതൃത്വം. നേതാക്കളല്ല, പാര്‍ട്ടിയാണു പലരെയും നയിക്കുന്നത്. എകെജിയെയും ഇഎംഎസിനെയും പോലുള്ള നേതാക്കള്‍ ഇനി ഉയര്‍ന്നു വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം ദേശീയ പ്രസ്ഥാനത്തിന്റെയും നവോഥാന പ്രസ്ഥാനത്തിന്റെയും ഉത്പന്നങ്ങളാകാന്‍ കഴിയുന്നത് അവരെ പോലുള്ളവര്‍ക്കു മാത്രമാണ്. കൃഷ്ണപ്പിള്ളയ്ക്കും അതിനു കഴിഞ്ഞു.

Top