നെസ്‌ലെ മാഗി ന്യൂഡില്‍സ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ എത്തി

ന്യൂഡല്‍ഹി: നെസ്‌ലെയുടെ മാഗി ന്യൂഡില്‍സ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ മാഗി വില്‍പ്പന ആരംഭിച്ചു. സ്‌നാപ് ഡീല്‍ മുഖേനെയാണു വില്‍പ്പന. നവംബര്‍ അവസാനത്തോടെ പൊതുവിപണിയിലും മാഗി എത്തിയേക്കും.

12 പായ്ക്കറ്റുള്ള മാഗിയുടെ വെല്‍ക്കം ബോക്‌സിനു 144 രൂപയാണു വില.

രാജ്യത്തെ മൂന്ന് ലാബുകളില്‍ നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമാണെന്നു കണ്ടെത്തിയെന്നും അതിനാല്‍ വീണ്ടും വിപണിയിലേക്ക് എത്തുകയാണെന്നും നെസ്‌ലെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അളവില്‍ കുടുതല്‍ ലെഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗിക്ക് രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

Top